Onam release, Malayalam Movies
കിടിലന്‍ സിനിമകളുടെ ആര്‍പ്പുവിളികളുമായി ഓണത്തിനെ വരവേല്‍ക്കാന്‍ തിയ്യേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാള സിനിമകളുടെ ചാകരക്കാലമെന്നറിയപ്പെടുന്ന ഓണത്തിന് എല്ലാ സൂപ്പര്‍ താരങ്ങളും സിനിമകളുമായെത്താറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളോട് പൊരുതാന്‍ ബിജു മേനോന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി ചിത്രങ്ങളുമുണ്ട്. എല്ലാ ഓണത്തിനും കുടുംബങ്ങളെ കയ്യിലെടുക്കാന്‍ സിനിമകളുമായെത്തുന്ന ദിലീപ് പക്ഷെ ഇത്തവണ അങ്കത്തിനില്ല എന്ന പ്രത്യേകതയുമുണ്ട്.
#Onam